‘മുന്‍കരുതല്‍ പാലിച്ചില്ലെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകുക കൊവിഡ് വ്യാപനം’

Posted on: November 20, 2020 4:41 pm | Last updated: November 20, 2020 at 4:41 pm

കേരളത്തില്‍ കൊവിഡ്- 19 നിയന്ത്രണവിധേയമായി വരുന്ന പശ്ചാത്തലത്തില്‍, മുന്‍കരുതലില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പെരുമാറിയാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം രോഗവ്യാപനമില്ലാതെ രക്ഷപ്പെടാമെന്ന് പറയുന്നു സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി ഇക്ബാല്‍. തിരഞ്ഞെടുപ്പിന് ശേഷം രോഗവ്യാപനമുണ്ടായില്ലെങ്കില്‍ ജനുവരി മാസത്തോടെ നിയന്ത്രിത തോതില്‍ സ്‌കൂള്‍- കോളജ് പുനരാരംഭിക്കാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൊവിഡ് നിയന്ത്രണത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് പ്രധാന കാരണം സുശക്തമായ പൊതുജനാരോഗ്യ സംവിധാനവും ഒപ്പം ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ്. കൊവിഡ് കുന്ന് കയറിയിറങ്ങുന്ന ഈ നിര്‍ണായക ഘട്ടത്തില്‍ ജനകീയ നേതൃത്വം ആവശ്യമാാണെന്നത് കൊണ്ടാണ് കൊവിഡ് കാലമാണെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് വേഗം നടത്താന്‍ തീരുമാനിച്ചത്.

ആള്‍ക്കൂട്ടം ഒഴിവാക്കിയുള്ള, പ്രതിരോധ നടപടികള്‍ പൂര്‍ണമായും പാലിച്ചുള്ള പ്രചാരണവും തിരഞ്ഞെടുപ്പ് നടപടികളും നടത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. ആള്‍ക്കൂട്ടങ്ങള്‍ രോഗത്തിന്റെ അതിവ്യാപനത്തിന് കാരണമാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം:

ALSO READ  വെറുതെയാവില്ല ഈ നാളങ്ങൾ!