Connect with us

Kerala

കൊവിഡ് രോഗികള്‍ക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാം; വിജ്ഞാപനം പുറത്തിറങ്ങി

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ നിയമമായി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജഞാപനം പുറത്തിറക്കി. കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ടുചെയ്യാന്‍ അവസരമൊരുക്കുന്നതാണ് പുതിയ നിയമം. വൈകിട്ട് അഞ്ചു മുതല്‍ ആറുവരെയുള്ള ഒരു മണിക്കൂര്‍ ഇതിന് പ്രത്യേക സൗകര്യമൊരുക്കും. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗത്തിലെടുത്തത്.

കൊവിഡ് രോഗികള്‍ക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ തപാല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ സാധിക്കും. അതിന് ശേഷം കൊവിഡ് ബാധിക്കുന്നവര്‍ക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാന്‍ അവസരം. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല, തൊട്ടടുത്ത ദിവസങ്ങളില്‍ കൊവിഡ് ബാധിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. പിപിഇ കിറ്റ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തും.

കൊവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാനുള്ള അവസരമൊരുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു