Connect with us

Kerala

പാലാരിവട്ടം പാലം കേസ്: ഉത്തരവില്‍ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും പ്രതികളാക്കി കേസെടുത്തു

Published

|

Last Updated

കൊച്ചി |  പാലാരിവട്ടം പാലം അഴിമതി കേസില്‍ പുതിയ വഴിത്തിരുവ്. കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവില്‍ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും പ്രതികളാക്കി കേസെടുത്തു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതോടെ കേസിലെ മൊത്തം പ്രതികള്‍ പതിനേഴായി.

സ്‌പെഷ്യല്‍ സെക്രട്ടറി കെ സോമരാജന്‍, അണ്ടര്‍ സെക്രട്ടറി ലതാകുമാരി, അഡീഷണല്‍ സെക്രട്ടറി സണ്ണി ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി പി.എസ് രാജേഷ് എന്നിവരെയാണ് പ്രതികളാക്കിയത്. ഇതിന് പുറമം കിറ്റ്‌കോയുടെ രണ്ട് ഉദ്യോഗസ്ഥരേയും കേസില്‍ പ്രതി ചേര്‍ത്തു. എഞ്ചിനീയര്‍ എ.എച്ച് ഭാമ, കണ്‍സല്‍ട്ടന്റ് ജി സന്തോഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്.

Latest