Connect with us

National

ഇ ഡി മേധാവിക്ക് കാലാവധി നീട്ടിനല്‍കിയത് രാഷ്ട്രീയ ലക്ഷ്യത്താല്‍: പ്രശാന്ത് ഭൂഷണ്‍

Published

|

Last Updated

ന്യൂഡല്‍ഹി | വിരമിക്കല്‍ പ്രായം കഴിഞ്ഞിട്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി എസ് കെ മിശ്രയുടെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മുതിന്‍ന്ന സുപ്രീം കോടതി അഭിഭാഷന്‍ പ്രശാന്ത് ഭൂഷണ്‍. ഇഡിയുടെ പ്രവര്‍ത്തനത്തെ പൂര്‍ണമായും രാഷ്ട്രീയവത് ക്കരിച്ചതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മിശ്ര. കേന്ദ്രത്തിന്റെ ഉപകരണമായി നിരവധി പ്രതിപക്ഷ നേതാക്കളെ കേസില്‍പ്പെടുത്താന്‍ മിശ്ര വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ നിയമം ലംഘിച്ചാണ് മിശ്രയുടെ സേവനകാലാവധി നീട്ടിയത്. രണ്ട് വര്‍ഷത്തേക്കാണ് അദ്ദേഹത്തെ ആദ്യം നിയമിച്ചത്. രണ്ട് വര്‍ഷമോ വിരമിക്കല്‍പ്രായം വരെയോയാണ് സി വി സി നിയമപ്രകാരം ഇഡി ഡയറക്ടറുടെ സേവനകാലാവധി. എന്നാല്‍ മിശ്രയുടെ കാര്യത്തില്‍ വിരമിക്കല്‍പ്രായം കഴിഞ്ഞു. തുടക്കത്തില്‍ രണ്ട് വര്‍ഷത്തേക്ക് നിയമിച്ച മിശ്രയുടെ കാലാവധി ഇപ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ മൂന്ന് വര്‍ഷമാക്കി. ഇത് തികച്ചും നിയമവിരുദ്ധമായ നടപടിയാണെന്നും ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയുമെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest