കെ എം ഷാജിക്കെതിരായ അന്വേഷണം; സ്ഥലം വാങ്ങിയതിന്റെ രേഖകള്‍ എം കെ മുനീര്‍ ഇ ഡിക്ക് കൈമാറി

Posted on: November 19, 2020 12:56 pm | Last updated: November 19, 2020 at 4:16 pm

കോഴിക്കോട്  | കെ എം ഷാജി എംഎല്‍എയുമായി ചേര്‍ന്നു 2010ല്‍ ഭൂമി വാങ്ങിയതിന്റെ രേഖകള്‍ എം കെ മുനീര്‍ എംഎല്‍എ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറി. അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ കെ എം ഷാജി കൈക്കൂലി വാങ്ങിയെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായാണ് രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടത്. എം കെ മുനീറിന്റെ സഹായി ഇത് സംബന്ധിച്ച രേഖകള്‍ ഇ ഡി ഓഫീസില്‍ എത്തിക്കുകയായിരുന്നു കെ എം ഷാജി കള്ളപ്പണം ഉപയോഗിച്ചാണോ ഭൂമി വാങ്ങിയതെന്നാണ് ഇഡി പരിശോധിക്കുന്നത്.

കെ എം ഷാജിയുടെ ഭാര്യ, ഭാര്യയുടെ ബന്ധു, എം കെ. മുനീറിന്റെ ഭാര്യ എന്നിവരുടെ പേരിലാണു 2010ല്‍ കോഴിക്കാട് മാലൂര്‍ കുന്നില്‍ 93 സെന്റ് ഭൂമി വാങ്ങിയത്. ഷാജി ഭാര്യയുടെ പേരില്‍ വാങ്ങിയ ഭൂമിയില്‍ വീടു നിര്‍മിച്ചു. എ കെ മുനീറിന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഭൂമി പിന്നീട് മറ്റൊരാള്‍ക്ക് വിറ്റു.