കുട്ടികളിലെ കൊവിഡും ലക്ഷണങ്ങളും

Posted on: November 18, 2020 8:38 pm | Last updated: November 18, 2020 at 8:38 pm

കുട്ടികള്‍ക്ക് കൊവിഡ്- 19 ബാധിക്കുന്നത് ചുരുക്കമാണെങ്കിലും ചില ലക്ഷണങ്ങള്‍ അവരിലെ രോഗാവസ്ഥ അറിയിക്കും. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിലെ കൊവിഡിന്റെ ലക്ഷണങ്ങള്‍ക്ക് ചെറിയ വ്യത്യാസമുണ്ടാകും. പലപ്പോഴും കുട്ടികളില്‍ വൈകിയാണ് കൊവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുക.

ശക്തി കുറഞ്ഞ നീണ്ടുനില്‍ക്കുന്ന പനി, ആലസ്യവും ക്ഷീണവും, തലവേദന, ചില കുട്ടികളില്‍ മണവും രൂചിയും നഷ്ടപ്പെടുക എന്നിവയാണ് കുട്ടികളിലെ പൊതുവായ കൊവിഡ് ലക്ഷണങ്ങള്‍. ചില കുട്ടികളില്‍ തൊലിപ്പുറത്ത് തടിപ്പും പുകച്ചിലും അനുഭവപ്പെടും.

ലണ്ടനിലെ കിംഗ്‌സ് കോളജ്, ഗയ്‌സ്, സെന്റ് തോമസ് ആശുപത്രികള്‍, ഡാറ്റ സയന്‍സ് കമ്പനിയായ സോയ് എന്നിവ നടത്തിയ സംയുക്ത പഠനത്തിലാണ് ഇക്കാര്യം മനസ്സിലായത്. കൊവിഡ് പോസിറ്റീവായ 200 കുട്ടികളിലാണ് പഠനം നടത്തിയത്. ഇവരില്‍ മൂന്നിലൊരു കുട്ടിക്കും ലക്ഷണങ്ങളുണ്ടായിരുന്നില്ല. ലക്ഷണങ്ങള്‍ കാണിക്കാത്ത കുട്ടികളില്‍ മൂന്നാഴ്ച വരെ കൊറോണവൈറസ് നിലനിന്നതായും കണ്ടെത്തിയിട്ടുണ്ട്.

ALSO READ  18 ദിവസമായി കൊവിഡ് കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് വന്‍ വര്‍ധന