ലോകത്തെ ഏറ്റവും നീളം കൂടിയ കൗമാരക്കാരനെ അറിയാം

Posted on: November 18, 2020 7:19 pm | Last updated: November 18, 2020 at 7:19 pm

ബീജിംഗ് | ലോകത്തെ ഏറ്റവും നീളം കൂടിയ ആണ്‍കുട്ടിയായി ചൈനയില്‍ നിന്നുള്ള 14കാരന്‍. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിചുവാനിലെ ലേഷന്‍ നഗരത്തിലെ ജൂനിയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ റെന്‍ കേയു ആണ് ഈ നീളക്കാരന്‍.

ലോകത്തെ ഏറ്റവും നീളം കൂടിയ ആണ്‍കുട്ടിയായി റെന്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒക്ടോബറിലാണ് ഗിന്നസ് അധികൃതര്‍ റെനിനെ അളന്നത്. 221.03 സെന്റി മീറ്റര്‍ ആണ് ഈ കൗമാരക്കാരന്റെ നീളം.

അതിനാല്‍ 18 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ ഉയരം കൂടിയ ആണ്‍കുട്ടി എന്ന റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ് റെന്‍. ഉയരക്കൂടുതല്‍ കാരണം സ്‌കൂളില്‍ പ്രത്യേക ഇരിപ്പിടം തയ്യാറാക്കിയിട്ടുണ്ട്. ആദ്യമായി സ്‌കൂളില്‍ പോയപ്പോള്‍ അധ്യാപകനായാണ് സഹപാഠികള്‍ തന്നെ കണ്ടതെന്നും പറയുന്നു റെന്‍.

ALSO READ  വിവാഹ പരസ്യത്തിലെ വ്യവസ്ഥകളില്‍ കൊവിഡ് വാക്‌സിനേഷനും