Connect with us

National

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല; നിയന്ത്രണങ്ങള്‍ കൊണ്ടുവരും: കെജരിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അതേ സമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ലോക്ക്ഡൗണിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനം ലോക്കഡൗണിലേക്ക് പോകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഹോട്ട്സ്പോട്ടുകളായി മാറാന്‍ സാധ്യതയുള്ള വിപണികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിന് പുറമെ സംസ്ഥാനത്ത് അനുവദിച്ചിരുന്ന നിരവധി ഇളവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവാഹചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കും. നേരത്തെ 200 അതിഥികള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ നിലവില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി

---- facebook comment plugin here -----

Latest