ഭോപ്പാൽ | മധ്യപ്രേദശിൽ പശുക്കളുടെ സംരക്ഷണത്തിനായി ‘പശു മന്ത്രിസഭ’ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, ഭവന, കർഷകക്ഷേമ വകുപ്പുകൾ തുടങ്ങിയവ ‘പശു മന്ത്രിസഭ’യുടെ ഭാഗമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പശുക്കളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായാണ് ‘പശു മന്ത്രിസഭ’ രൂപീകരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു. പശു മന്ത്രിസഭയുടെ ആദ്യ യോഗം നവംബർ 22 ന് ഉച്ചയ്ക്ക് 12 ന് അഗർ മാൽവയിലെ ഗൗ വന്യജീവി സങ്കേതത്തിൽ നടക്കുമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.