National
കൊവിഡ്: ഇന്ത്യ ആതിഥേയത്വം വഹിക്കാനിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി | ഇന്ത്യ ആതിഥേയത്വം വഹിക്കാനിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ റദ്ദാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മത്സരങ്ങള്‍ റദ്ദാക്കാന്‍ ഫിഫ തീരുമാനിച്ചത്.
ഈ മാസം നവംബര്‍ രണ്ടിനാണ് ടൂര്‍ണമെന്റ് തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2021 ഫെബ്രുവരിയിലേക്ക് മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു. നിലവില്‍ രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ലോകകപ്പ് റദ്ദാക്കാന്‍ ഫിഫ തീരുമാനിച്ചത്.
അതേസമയം, 2022ലെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടത്തുമെന്നും ഫിഫ അറിയിച്ചു. അതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ 16 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കേണ്ടിയിരുന്നത്.
---- facebook comment plugin here -----