Kerala
വൈസ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ പ്രതിഷേധം; കേരള വര്‍മ കോളജ് പ്രിന്‍സിപ്പല്‍ രാജിവെച്ചു

തൃശൂര്‍ | തൃശൂര്‍ കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ പി ജയദേവന്‍ രാജിവെച്ചു. വൈസ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ പ്രതിഷേധിച്ചാണ് രാജി. കൊച്ചി ദേവസ്വം ബോര്‍ഡിന് രാജിക്കത്ത് കൈമാറി
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദുവിനെ കോളജിന്റെ വൈസ് പ്രിന്‍സിപ്പലായി നിയമിക്കുകയും കോളജിലെ അധികാരം വൈസ് പ്രിന്‍സിപ്പിലിനും വീതിച്ച് നല്‍കുകയും ചെയ്തിരുന്നു. കോളജില്‍ ആദ്യമായാണ് വൈസ് പ്രിന്‍സിപ്പല്‍ നിയമനം.
അക്കാദമിക്, വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, കോളജ് അക്രഡിറ്റേഷന്‍ തുടങ്ങി പ്രധാനപ്പെട്ട ചില ചുമതലകളും വൈസ് പ്രിന്‍സിപ്പലിന് നല്‍കി കൊണ്ട് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി. ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് ജയദേവന്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിഞ്ഞത്. ഏഴ് വര്‍ഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് ജയദേവന്‍ പദവി രാജിവച്ചത്.
തന്നോട് കൂടിയാലോചന നടത്താതെയായിരുന്നു നിയമനമെന്നും രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. അതേ സമയം യുജിസി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിന്‍സിപ്പലിനെ നിയമിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി