Kerala
അഴിമതി കേസില്‍ ബിശ്വനാഥ് സിന്‍ഹക്കെതിരായ അന്വേഷണം തുടരാമെന്ന് കോടതി

മൂവാറ്റുപുഴ | അഴിമതി കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്കെതിരേ തുടരന്വേഷണമാകാമെന്ന് കോടതി.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. സിന്‍ഹ സഹകരണ ബേങ്ക് എംഡിയായിരിക്കെ വഴിവിട്ട് വായ്പ നല്‍കിയെന്ന ഹരജിയിലാണ് വിധി.
അതേസമയം, വിജിലന്‍സിനെ കോടതിയില്‍നിന്നും രൂക്ഷ വിമര്‍ശനവുമുണ്ടായി. ക്രിമിനല്‍ ഗൂഢാലോചന കണ്ടെത്തുന്നതില്‍ വിജിലന്‍സിന് വീഴ്ച പറ്റിയെന്നായിരുന്നു കോടതി നിരീക്ഷണം. അഴിമതി കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടും കോടതി തള്ളി
---- facebook comment plugin here -----