Connect with us

Ongoing News

മയക്ക്മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ സി ബി അറസ്റ്റ് ചെയ്തു

Published

|

Last Updated

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) അറസ്റ്റുചെയ്തു. ബിനീഷ് ഇപ്പോള്‍ കഴിയുന്നബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയായിരുന്നു അറസ്റ്റ്. കഴിഞ്ഞ ആഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍ സി ബി അറസ്റ്റ്.ഇ ഡിയുടെ കള്ളപ്പണ കേസിന് പുറമെയാണ് ബിനീഷിനെതിരെ മയക്ക്മരുന്ന് കേസും ചുമത്തിയിരിക്കുന്നത്.
രണ്ട് മലയാളികളും ഒരു കന്നഡ നടിയും അടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ഓഗസ്റ്റില്‍ എന്‍സിബി മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദായിരുന്നു കേസിലെ രണ്ടാം പ്രതി. തനിക്ക് സാമ്പത്തിക സഹായം നല്‍കിയത് ബിനീഷാണെന്ന് അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു.ഇതാണ് ബിനീഷിന് കുരുക്കായത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയിലില്‍നിന്ന് ബിനീഷിനെ എന്‍സിബി ഓഫീസിലേക്ക് ചോദ്യംചെയ്യുന്നതിനായി കൊണ്ടുപോകും.