Connect with us

Kerala

അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Published

|

Last Updated

കൊച്ചി | അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് കേന്ദ കാലാവസ്ഥാ വകുപ്പ് വിലക്കേര്‍പ്പെടുത്തി. മറ്റന്നാള്‍ വരെ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

വ്യാഴാഴ്ചയോട് കൂടി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ശേഷമുള്ള 48 മണിക്കൂറില്‍ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയത്.

Latest