Connect with us

Kerala

ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻസിബി അറസ്റ്റ് ചെയ്തു

Published

|

Last Updated

ബംഗളൂരു | ബംഗളൂരു ലഹരി മരുന്ന് കേസിൽ ബിനിീഷ് കോടിയേരിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻസിബി സംഘം ബിനീഷിനെ കസ്റ്റഡിയിൽ എടുത്തത്. അൽപസമയത്തിനകം ബിനീഷിനെ കൊടിഗലഹള്ളിയിലുള്ള എൻസിബി ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്യും. കള്ളപ്പണം വെളുപ്പിച്ചതുാമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നേരത്തെ ബിനീഷിനെ അറസ്റ്റ് ചെയ്തിരുന്നു.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് എൻസിബി സംഘം പരപ്പന അഗ്രഹാര ജയിലിൽ എത്തിയത്. നിലവിൽ ഒരു ഏജൻസിയുടെ കസ്റ്റഡിയിൽ തുടരുന്നയാളെ മറ്റൊരു ഏജൻസിക്ക് കസ്റ്റഡിയിൽ എടുക്കണമെങ്കിൽ കോടതിയുടെ അനുമതി വേണം. കോടതിയുടെ അനുമതി ലഭിക്കണമെങ്കിൽ ആദ്യം അറസ്റ്റ് രേഖപ്പെടുത്തേണ്ടതുണ്ട്. ഇതനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തി ബിനീഷിനെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ആഗസ്റ്റിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത ലഹരി മരുന്ന് കേസിലാണ് ബിനീഷ് കോടിയേരി പ്രതിചേർക്കപ്പെടുന്നത്. രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേരാണ് കേസിലെ പ്രതികൾ. റിജേഷ് രവീന്ദ്രൻ, അനൂപ് മുഹമ്മദ് എന്നീ മലയാളികളും അനിഖ എന്ന കന്നഡ നടിയുമാണ് പ്രതികൾ. ഇതിൽ അനൂപ് മുഹമ്മദുമായുള്ള അടുപ്പമാണ് ബിനീഷിന് കുരുക്കായത്.

ബിനീഷുമായി സാമ്പത്തിക ക്രയവിക്രയം നടത്തിയിരുന്നുവെന്ന് അനൂപ് മുഹമ്മദ് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒക്ടോബർ 29ന് എൻഫോഴ്സ്മെന്റ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.

 

Latest