Connect with us

National

പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ് ബിജെപി എംപിയുടെ ചെറുമകള്‍ മരിച്ചു

Published

|

Last Updated

ലക്‌നോ | പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റതിനെ തുടര്‍ന്ന് ബിജെപി എംപിയുടെ ആറ് വയസ്സുള്ള ചെറുമകള്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപി റിത ബഹുഗുണ ജോഷിയുടെ ചെറുമകളാണ് മരിച്ചത്.

തിങ്കളാഴ്ച പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ കുട്ടിയെ പ്രയാഗ് രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡോക്ടര്‍മാരും കുട്ടിയുടെ കുടുംബവും വിസമ്മതിച്ചു. കുട്ടിയെ ഇന്ന് വിദഗ്ധ ചികിത്സക്കായി വ്യോമമാര്‍ഗം ഡല്‍ഹിയില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് മരണം സംഭവിച്ചത്.

71കാരിയായ ബഹുഗുണ ജോഷി 2016ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.