Connect with us

National

വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ലൗ ജിഹാദ് ആരോപണം പച്ചക്കള്ളം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ലൗ ജിഹാദ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ നടത്തിയ പ്രസ്താവന പച്ചക്കള്ളം. ഇത്തരം കേസുകളുടെ എണ്ണം സംബന്ധിച്ച് നല്‍കിയ വവിരാവകാശ അപേക്ഷയിലാണ് കമ്മീഷന്‍ അധ്യക്ഷയുടെ പൊള്ളത്തരം പുറത്തായത്. ലൗ ജിഹാദ് കേസുകളുടെ എണ്ണം ഒന്നും സൂക്ഷിച്ചിട്ടില്ലെന്നാണ് അശോക സര്‍വ്വകലാശാല പ്രൊഫസര്‍ അനികേത് ആഗ ഒക്ടോബര്‍ 23ന് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടി.

സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ വിവരം ഇതായിരിക്കേ, ഏത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ അധ്യക്ഷ വിവാദ പ്രസ്താവന നടത്തിയതെന്ന ചോദ്യം ഉയരുകയാണ്.

കഴിഞ്ഞ ഒക്ടോബര്‍ 20 മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് രാജ്യത്ത് ലൗ ജിഹാദ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയോടെയാണ് കമ്മീഷന്‍ കാണുന്നതായി രേഖ ശര്‍മ പറഞ്ഞത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കമ്മീഷന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ട്വീറ്റിലായിരുന്നു രാജ്യത്തെ ലൗ ജിഹാദ് കേസുകളുടെ വര്‍ധനവിനെപ്പറ്റിയും ചര്‍ച്ച ചെയ്തതായി പരാമര്‍ശിച്ചത്. ഇത് വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് അശോക സര്‍വ്വകലാശാല പ്രൊഫ. അനികേത് ആഗ വിവരാവകാശ അപേക്ഷ നല്‍കിയത്.

---- facebook comment plugin here -----

Latest