Connect with us

Kerala

കിഫ്ബി; യു ഡി എഫ് നടപടികള്‍ പറഞ്ഞ് ഐസക്കിന് രക്ഷപ്പെടാനാകില്ല- ഉമ്മന്‍ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം | കിഫ്ബിയില്‍ ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്ത ശേഷം യു ഡി എഫ് സര്‍ക്കാറിന്റെ കാലത്തെ നടപടികളുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാമെന്ന് ധനമന്ത്രി തോമസ് ഐസക് കരുതേണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു ഡി എഫ് 2002ല്‍ പത്ത് കോടിയും 2003ല്‍ 505 കോടിയും രൂപയുമാണ് വന്‍കിട പദ്ധതികള്‍ക്ക് കടമെടുത്തത്. രാജ്യത്തിനകത്തു നിന്നാണ് ഈ തുക സമാഹരിച്ചത്. 2008ല്‍ തിരിച്ചടവ് പൂര്‍ത്തിയാക്കി.

എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണഘടനയുടെ 293(1) അനുച്ഛേദം ലംഘിച്ച് 2150 കോടി രൂപയുടെ മസാല ബോണ്ട് 9.773 ശതമാനം പലിശ നിരക്കില്‍ വിദേശത്തു വിറ്റു. അഞ്ച് വര്‍ഷ കാലാവധി കഴിയുമ്പോള്‍ 3195.23 കോടി രൂപ തിരിച്ചടക്കണം. യു ഡി എഫ് സര്‍ക്കാര്‍ സമാഹരിച്ച തുക ട്രഷറിയില്‍ അടച്ചപ്പോള്‍ ഇടതുസര്‍ക്കാര്‍ തുക സ്വകാര്യ ബേങ്കില്‍ നിക്ഷേപിച്ചു. അതു വിവാദമായപ്പോഴാണ് പൊതുമേഖലാ ബേങ്കിലേക്കു മാറ്റിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.