Connect with us

Saudi Arabia

പി സി എഫ് അൽ ജുബൈൽ മേഖല കമ്മിറ്റി  നിലവിൽ വന്നു

Published

|

Last Updated

ജുബൈൽ | പീപ്പിൾസ് കൾചറൽ ഫോറം (പി.സി.എഫ്) അൽ ജുബൈൽ മേഖല കമ്മിറ്റി നിലവിൽ വന്നു, ഭാരവാഹികളായി  സിദ്ദീഖ് പത്തടി പ്രസിഡന്റ് , അനീഷ് ചവറ ജനറൽ സെക്രട്ടറി,അബ്ദുൽ സമദ് ശൂരനാട് ട്രഷറർ,അബ്ദുൽ കബീർ ചവറ, അബ്ദുൽ ഖാദർ ലർസൻ വൈസ് പ്രസിഡന്റ് , ഷിഹാബ് മൈനാഗപ്പള്ളി, ഷിഹാബ് തിരൂരങ്ങാടി ജോയിന്റ്‌:സെക്രട്ടറി,  ഷെഫീഖ് കൊട്ടുകാട് മീഡിയ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളെ  പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ഓൺലൈൻ വഴിയാണ് പ്രഖ്യാപിച്ചത്. റഫീഖ് പാനൂരിന്റെ  അധ്യക്ഷതയിൽ നടന്ന പരിപാടി പിസിഎഫ് സഊദി  ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ ദിലീപ് താമരക്കുളം ഉദ്ഘാടനം ചെയ്തു.  ഷാജഹാൻ കൊട്ടുകാട്, ഷിഹാബ് തിരൂരങ്ങാടി, കബീർ ചവറ,അബ്ദുൽ സമദ് ശൂരനാട് ഷിഹാബ് മൈനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. അനീഷ് ചവറ പ്രതിജ്ഞയും സിദ്ദീഖ് പത്തടി സ്വാഗതവും ഷെഫീക് കൊട്ടുകാട് നന്ദിയും പറഞ്ഞു.