Connect with us

Ongoing News

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; സിപിഎം 10 സീറ്റില്‍

Published

|

Last Updated

പത്തനംതിട്ട | എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം 10 സീറ്റുകളിലും സിപിഐ-3, കേരള കോണ്‍ഗ്രസ്(ജോസ് കെ മാണി) 2, ജനതാദള്‍(എസ്) 1 എന്നിങ്ങനെ സീറ്റുകളിലും മല്‍സരിക്കും.

മല്ലപ്പള്ളി-ലതാ കുമാരി, അങ്ങാടി-പൊന്നി തോമസ്, ചിറ്റാര്‍-ലേഖാ സുേരഷ്, മലയാലപ്പുഴ-ജിജോ മോഡി, കുളനട-ആര്‍ അജയകുമാര്‍, പ്രമാടം- രാജേഷ് ആര്‍ ആക്ലേത്ത്, ഏനാത്ത്-പി ബി ഹര്‍ഷകുമാര്‍, കൊടുമണ്‍-ബീനാ പ്രഭ, ഇലന്തൂര്‍-അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കോയിപ്രം- ജിജി മാത്യു എന്നിവര്‍ സിപിഎം സ്ഥാനാര്‍ഥികളാകും.

ആനിക്കാട്-രാജി പി രാജപ്പന്‍, കോന്നി-കോന്നിയൂര്‍ പി കെ, പള്ളിക്കല്‍-ശ്രീനാദേവി കുഞ്ഞമ്മ എല്‍ഡിഎഫിനായി സിപിഐ പ്രതിനിധികളായി മല്‍സര രംഗത്തുണ്ടാവും. കേരളാ കോണ്‍ഗ്രസിനായി(ജോസ് കെ മാണി) പുളിക്കീഴ്-ഡാലിയ സുരേഷ്, റാന്നി-ജോര്‍ജ് എബ്രഹാം എന്നിവരും ജനതാദള്‍(എസ്) സ്ഥാനാര്‍ഥിയായി കോഴഞ്ചേരിയില്‍ സാറാ തോമസും മല്‍സരിക്കും. ഇന്ന് എല്ലാവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്‌സ് കണ്ണമലയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത് . ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന സമിതിയംഗം കെ അനന്തഗോപന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രഫ. ടി കെ ജി നായര്‍, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, കേരള കോണ്‍ഗ്രസ്(ജോസ് കെ മാണി) ജില്ലാ പ്രസിഡന്റ് എന്‍ എം രാജു, എംഎല്‍എമാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, കെ യു ജനീഷ്‌കുമാര്‍ സംബന്ധിച്ചു.

Latest