അടുത്ത വര്‍ഷത്തേക്ക് ഏഴ് മോഡലുകളുമായി ഹോണ്ട

Posted on: November 16, 2020 4:34 pm | Last updated: November 16, 2020 at 4:34 pm

ടോക്യോ | അടുത്ത വര്‍ഷം വിപണിയില്‍ ഇറക്കുന്ന ഏഴ് ഇരുചക്ര വാഹനങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ഹോണ്ട. ഇന്ത്യയില്‍ ഏറെ ജനപ്രിയമായ സിബി1000ആറിന്റെ ബ്ലാക് എഡിഷന്‍ ഉള്‍പ്പെടെയാണ് ഇറക്കുന്നത്. ആറ് മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഇറക്കുന്നത്.

ഒരു മോഡല്‍ മാത്രമാണ് പുതുതായി വിപണിയിലെത്തുന്നത്. 350സിസി ബൈക്ക് ആയി എസ്എച്ച് 350ഐ എന്ന മോഡല്‍ ഇറക്കും. എസ്എച്ച്300ഐക്ക് പകരമായാണിത്. യൂറോപ്പില്‍ ജനപ്രിയ സ്‌കൂട്ടര്‍ ആയ പിസിഎക്‌സ്125 പരിഷ്‌കരിക്കും.

സിബി500എക്‌സ്, സിആര്‍എഫ്1000എല്‍ ആഫ്രിക്ക ട്വൈന്‍ എന്നിവയുടെ പുതിയ നിറത്തിലുള്ള മോഡലുകള്‍ ഇറക്കും. എന്‍സി750എക്‌സ്, എക്‌സ്- എഡിവി, നിയോസ്‌പോര്‍ട്‌സ് കഫെ എന്നിവ പരിഷ്‌കരിക്കും. സിബി1000ആര്‍, സിബി1000ആര്‍ ബ്ലാക്, സിബി125ആര്‍ എന്നിവയും അടുത്തവര്‍ഷമെത്തും. പ്രധാനമായും യൂറോപ്യൻ വിപണിയെ ലക്ഷ്യമിട്ടാണ് ഈ മോഡലുകൾ ഹോണ്ട ഇറക്കുന്നത്.