Connect with us

Kerala

ചില മാധ്യമങ്ങള്‍ അസത്യങ്ങള്‍ വിളംബരം ചെയ്യുന്നു: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  മാധ്യമങ്ങള്‍ക്കെതിരെ കടന്നാക്രമണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യ പ്രവര്‍ത്തത്തില്‍ പക്ഷപാതിത്വമുണ്ട്. ചെയ്യുന്നത് ധാര്‍മികതയാണോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പരിശോധിക്കണം. ചില മാധ്യമങ്ങള്‍ രാഷ്ട്രീയ കണ്ണടയിലൂടെ കാര്യങ്ങള്‍ നോക്കികണ്ട് അസത്യങ്ങളും അര്‍ധ സത്യങ്ങളും വിളംബരം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മീഡിയ അക്കാഡമി സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഒരു പോലീസ് സ്റ്റേറ്റായി മാറുമെന്ന് ഴിടത്തെ ഒരു മാധ്യമം ദേശീയ തലത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലര്‍ത്താന്‍ കുറേ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നു. സര്‍ക്കാറിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വാര്‍ത്താസമ്മേളനം നടത്തി പറയാറുണ്ട്. സര്‍ക്കാറിന് ഒന്നും ഒളിച്ചുവെക്കാനില്ല. കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് മുമ്പില്‍ കാര്യങ്ങള്‍ വിശദീകരിച്ചത് പി ആര്‍ വര്‍ക്കാണെന്ന് പോലും പ്രചരിപ്പിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.