Connect with us

Fact Check

FACT CHECK: ഇന്ത്യക്കാരനെ ജോ ബൈഡന്‍ ഉപദേഷ്ടാവായി നിയമിച്ചുവോ?

Published

|

Last Updated

വാഷിംഗ്ടണ്‍ | ഇന്ത്യക്കാരനായ അഹ്മദ് ഖാനെ അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ പുതിയ ഉപദേഷ്ടാവായി നിയമിച്ചുവെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ ശക്തമാണ്. ഹൈദരാബാദ് സ്വദേശിയാണ് അഹ്മദ് ഖാന്‍. ഇതിന്റെ സത്യാവസ്ഥയറിയാം.

അവകാശവാദം: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ ഹൈദരാബാദ് സ്വദേശിയായ അഹ്മദ് ഖാനെ രാഷ്ട്രീയ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നു. ഓരോ ഇന്ത്യക്കാരനും ഇതില്‍ അഭിമാനിക്കാം. ഇരുവരുടെയും 2015ലെ ഫോട്ടോ ഉപയോഗിച്ചാണ് പ്രചാരണം.

യാഥാര്‍ഥ്യം: അമേരിക്കന്‍ പൗരനായ അഹ്മദ് ഖാന്‍ ചിക്കാഗോയിലാണ് താമസിക്കുന്നത്. ബൈഡന്റെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ഡ്രാഫ്റ്റ് ബൈഡന്‍ 2016 എന്ന പദ്ധതിയുടെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടറായി നാല് വര്‍ഷം മുമ്പ് അഹ്മദ് ഖാന്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് ബൈഡൻ നടത്തിയ വിരുന്നിൽ പങ്കെടുത്തപ്പോൾ എടുത്ത ഫോട്ടോ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തിരുന്നു. ഈ ഫോട്ടോ ഉപയോഗിച്ചാണ് ഇപ്പോഴത്തെ ഉപദേഷ്ടാവ് പ്രചാരണം.

നിലവില്‍ ഇല്ലിനോയ്‌സ് സെനറ്റര്‍ റാം വില്ലിവാലത്തിന്റെ മള്‍ട്ടികള്‍ച്ചറല്‍ അഡ്വൈസറി കമ്മിറ്റിയിലെ അംഗമാണ് അദ്ദേഹം. ബേണി സാന്‍ഡേഴ്‌സിന്റെ പ്രചാരണ ടീമിലും അദ്ദേഹം അംഗമായിട്ടുണ്ടായിരുന്നു.