Connect with us

Kerala

കോതമംഗലം പള്ളിത്തര്‍ക്കം; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

എറണാകുളം | കോതമംഗലം പള്ളിയില്‍ ഇരു സഭകള്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് പരിഗണിക്കും. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും പള്ളി ഏറ്റെടുത്ത് കൈമാറാത്ത സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹരജിയാണ് പരിഗണിക്കുന്നത്. പള്ളി എറ്റെടുക്കാനുളള സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് യാക്കോബായ സഭാ വിശ്വാസികള്‍ സമര്‍പ്പിച്ച ഹരജി ഡിവിഷന്‍ ബഞ്ചും പരിഗണിക്കുന്നുണ്ട്. സുപ്രീംകോടതി ഉത്തരവിന്റെ പരിധിയില്‍ കോതമംഗലം പള്ളി ഉള്‍പ്പെടില്ലെന്നാണ് ഹരജിയിലെ വാദം.

ഇരു സഭകളുമായുമുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ മൂന്നുമാസത്തെ സാവകാശം വേണമെന്നും വ്യക്തമാക്കി സംസ്ഥാന ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. അര്‍ധ സൈനിക വിഭാഗത്തെ ഉപയോഗിച്ച് പള്ളി ഏറ്റെടുത്ത് കൈമാറാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.

---- facebook comment plugin here -----

Latest