Connect with us

Kerala

രൂപേഷിനെതിരായ യു എ പി എ റദ്ദാക്കിയ നടപടി; സംസ്ഥാന സര്‍ക്കാര്‍ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

Published

|

Last Updated

തിരുവനന്തപുരം | മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ യു എ പി എ റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാര്‍ ഹരജി ഇന്ന് സുപ്രീം കോടതിയില്‍. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കുറ്റ്യാടി, വളയം പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ യു എ പി എ ചുമത്തിയ നടപടി ഹൈക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്താണ് ഹരജി.

മറ്റ്‌ എട്ട് കേസുകളില്‍ കൂടി രൂപേഷ് വിടുതല്‍ ഹരജി നല്‍കിയിട്ടുണ്ട്. യു എ പി എ റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹരജിയില്‍ വിധി വരും വരെ വിടുതല്‍ ഹരജികളില്‍ തീരുമാനം എടുക്കാന്‍ അനുവദിക്കരുതെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ വിടുതല്‍ ഹര്‍ജികളില്‍ വിവിധ കോടതികള്‍ തീരുമാനമെടുക്കാതെ നില്‍ക്കുകയാണ്.

Latest