Connect with us

Gulf

മക്കയിൽ എട്ട്  പുതിയ റോഡുകൾ തുറന്നു

Published

|

Last Updated

മക്ക | മക്ക ഗവർണറേറ്റിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ എട്ട് റോഡുകൾ മക്ക ഗവർണറും സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ഉദ്ഘാടനം
ചെയ്തു.

ഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 112 കിലോമീറ്റർ ദൈർഘ്യമുള്ള എട്ട് പദ്ധതികൾക്ക് നേതൃത്വം നൽകിയവരെ ഗവർണർ പ്രത്യേകം അഭിനന്ദിച്ചു. റോഡുകൾ രാജ്യത്തെ വികസനത്തിന്റെ  ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിൽ  കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവേശന കവാടത്തിലേക്കുള്ള വടക്കൻ ഗേറ്റ് വികസിപ്പിക്കുമെന്നും ടെർമിനൽ റോഡിന്റെ വിപുലീകരണവും വികസനവും ബസ്  കാത്തിരിപ്പ് കേന്ദ്രം ഉൾപ്പെടെ ഹജ്ജ്, ഉംറ ഹാളുകളുടെ വികസനവും നടത്തുമെന്നും ജിദ്ദ ഇസ്ലാമിക് തുറമുഖം മുതൽ തായ്ഫ് ഗവർണറേറ്റിന്റെ വടക്ക് വരെയുള്ള 227 കിലോമീറ്റർ ദൂരമുള്ള തായ്ഫ്- റിയാദ് റോഡുമായി ബന്ധിപ്പിക്കുമെന്നും ഗവർണർ പറഞ്ഞു.

Latest