ഒറ്റ നോട്ടത്തില്‍ പേരയില; വയനാട്ടില്‍ നിന്നൊരു വിചിത്ര ജീവി

Posted on: November 15, 2020 11:01 pm | Last updated: November 15, 2020 at 11:01 pm

മാനന്തവാടി | ഇതൊരു ജീവിയാണെന്ന് ഒരുപക്ഷേ ആര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചെന്ന് വരില്ല. പേരയിലയല്ലേയെന്നാകും ചോദ്യം. എന്നാല്‍ ഇതൊരു ജീവിയാണ്. നടക്കുകയും ചാടുകയും ചെയ്യുന്ന ഒരു പ്രാണി.

വയനാട്ടില്‍ മാനന്തവാടിക്കടുത്ത് വെള്ളമുണ്ടയിലെ കെ സി മുത്തുക്കോയ തങ്ങളുടെ വീട്ടിലെ പേരമരത്തിലാണ് ഈ ജീവിയെ കണ്ടത്. മകന്‍ സയ്യിദ് സൈനുല്‍ ആബിദ് പേരമരത്തിന്റെ കൊമ്പുകള്‍ വെട്ടുമ്പോള്‍ ഈ ജീവി നിലത്തേക്ക് വീണതും അനങ്ങുന്നതും ശ്രദ്ധിക്കുകയായിരുന്നു.

കൗതുകം തോന്നിയപ്പോള്‍ ഏറെനേരം നിരീക്ഷിച്ച് നടക്കുന്നതും ചാടുന്നതുമെല്ലാം മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് വീഡിയോയും ചിത്രവുമെല്ലാമെടുത്തു. പുല്‍ച്ചാടി വിഭാഗത്തില്‍ പെട്ട ജീവിയാണെന്നാണ് സംശയം.