Connect with us

National

അസമില്‍ ത്രിപുര സ്വദേശിനികളായ രണ്ട് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി; മൂന്ന് പ്രതികള്‍ പിടിയില്‍

Published

|

Last Updated

ഗുവാഹത്തി | അസമിലെ കരിംഗഞ്ചില്‍ ത്രിപുര സ്വദേശിനികളായ രണ്ടു സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രിയോടെ നിലംബസാറിലാണ് 37ഉം 40ഉം വയസുള്ള സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇരുവരും പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്ത്രീകളില്‍ ഒരാളുടെ മാതാവ് കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കചര്‍ ജില്ലയിലെ സില്‍ചാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ കാണുന്നതിനായാണ് ഇരുവരും ത്രിപുരയില്‍ നിന്നെത്തിയതെന്ന് കരിംഗഞ്ച് പോലീസ് സൂപ്രണ്ട് മായങ്ക് കുമാര്‍ പറഞ്ഞു. ത്രിപുരയിലേക്ക് മടങ്ങുന്നതിനായി വിളിച്ച വാഹനത്തിന്റെ ഡ്രൈവര്‍ സ്ത്രീകളെ നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. പരാതിക്കാരുടെ മെഡിക്കല്‍ പരിശോധന നടത്തിയതായും കൂടുതല്‍ അന്വേഷണം നടന്നുവികയാണെന്നും പോലീസ് പറഞ്ഞു.

Latest