Connect with us

Kerala

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാനൊരുങ്ങി ഇ ഡി

Published

|

Last Updated

കൊച്ചി | കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഇ ഡി നീക്കം. എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയിരുന്നു.

അതിനിടെ, ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിന്റെ ഓഡിറ്ററുടെ വേണുഗോപാലിന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി. മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയ മൊഴി ചാര്‍ട്ടേഡ് വേണുഗോപാല്‍ സി ബി ഐക്കു മുന്നിലും ആവര്‍ത്തിച്ചതായാണ് വിവരം. ഹൈക്കോടതി സ്‌റ്റേ നീങ്ങിയാലുടന്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് സി ബി ഐ.

Latest