ബിഹാറില്‍ എന്‍ ഡി എ യോഗം ഇന്ന്; മുഖ്യമന്ത്രിയെ തീരുമാനിക്കും

Posted on: November 15, 2020 8:10 am | Last updated: November 15, 2020 at 12:25 pm

ന്യൂഡല്‍ഹി | ബിഹാറില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള എന്‍ ഡി എയുടെ നിര്‍ണായക യോഗം ഇന്ന്. ഉച്ചക്ക് 12.30നാണ് യോഗം ചേരുക. തിരഞ്ഞെടുപ്പിന് ശേഷമുള്ള മുഴുവന്‍ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ജനതാദള്‍ (യു) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. എന്‍ ഡി എ യോഗത്തിനു ശേഷം ബി ജെ പിയുടെ നിയമസഭാ കക്ഷി യോഗവും വിളിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ അറിയിച്ചു.

243 അംഗ സഭയില്‍ 43 സീറ്റുകള്‍ മാത്രമാണ് ജെ ഡി (യു)വിന് നേടാനായത്. എന്‍ ഡി എയിലെ സഖ്യ കക്ഷിയായ ബി ജെ പിക്ക് 74 സീറ്റ് ലഭിച്ചു. മൊത്തം 125 സീറ്റുകളാണ് എന്‍ ഡി എക്ക് അനുകൂലമായത്. 31കാരനായ തേജസ്വി യാദവ് നയിച്ച ആര്‍ ജെ ഡി 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 110 സീറ്റാണ് പ്രതിപക്ഷ സഖ്യം നേടിയത്.