Connect with us

Socialist

തൃശ്ശിവപേരൂര്‍ എന്നാക്കുന്നവര്‍ക്ക് വോട്ട്; സ്ഥലപ്പേരിന്റെ പേരിലെ വര്‍ഗീയത മുളയിലേ നുള്ളണം

Published

|

Last Updated

തൃശൂരിന്റെ പേര് മാറ്റി തൃശ്ശിവപേരൂര്‍ എന്നാക്കി മാറ്റുന്നവര്‍ക്ക് വോട്ട് എന്നുള്ള പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു സ്ഥലത്തിന് ഒരു മതത്തിലെ ഒരു ദൈവത്തിന്റെ പേര് കൊടുക്കേണ്ട കാര്യം എന്താണെന്ന് ചോദിക്കുന്നു സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ഡോ.ജിനേഷ് പി എസ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തൃശൂരിന്റെ പേര് “തൃശ്ശിവപേരൂർ” എന്നാക്കുന്നവർക്കാണ് തങ്ങളുടെ വോട്ട് എന്നുള്ള പോസ്റ്റുകൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
ഒരു സ്ഥലത്തിന് ഒരു മതത്തിലെ ഒരു “ദൈവത്തിന്റെ” പേര് കൊടുക്കേണ്ട കാര്യം എന്താണ് ?
തൃശ്ശൂർ എന്ന വാക്കിന് അർത്ഥം ഇല്ലത്രെ !!!
അർത്ഥം നോക്കി മനസ്സിലാക്കാൻ ഇത് എൽ പി സ്കൂൾ ഒന്നുമല്ല. ഒരു സ്ഥലമാണ്. ഏത് സ്ഥലമാണ് എന്ന് മനസ്സിലാക്കാൻ വേണ്ടിയുള്ള പേര് മാത്രമാണ്.
അവിടെ അനാവശ്യമായി മതത്തെയും ദൈവത്തെയും വലിച്ചിഴച്ച് വിഭാഗീയത ഉണ്ടാക്കരുത്. അങ്ങനെ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ശ്രദ്ധിക്കുകയും വേണം.
ഒരു സ്ഥലപ്പേരിന്റെ പേരിൽ വർഗീയതയ്ക്ക് വളം വെച്ച് കൊടുക്കരുത്.
ചിലർ ലോപിക്കലും സന്ധിയും വ്യാകരണവും മറ്റും പഠിപ്പിക്കാൻ വരുമായിരിക്കും. അതൊക്കെ അവിടെ നിൽക്കട്ടെ. സ്ഥലപ്പേരിന്റെ പേരിൽ വ്യാകരണ ക്ലാസ് കേൾക്കാൻ താല്പര്യമില്ല.
</div>