Connect with us

Health

പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലേ? ഉറക്കവും പ്രശ്‌നക്കാരനാകും

Published

|

Last Updated

എന്ത് ക്രമീകരണങ്ങള്‍ വരുത്തിയിട്ടും പ്രമേഹം വരുതിയില്‍ നില്‍ക്കുന്നില്ലേ? ഒരു പക്ഷേ നിങ്ങളുടെ ഉറക്കമായിരിക്കും വില്ലന്‍. ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന പ്രതിഭാസമാണ് ഉറക്കം. നല്ല ഉറക്കം ശീലമാക്കേണ്ടത് പ്രധാനമാണ്.

തടസ്സം സൃഷ്ടിക്കുന്ന ഉറക്കത്തിലെ കൂര്‍ക്കംവലിയും (ഒ എസ് എ) പ്രമേഹവും വളരെ പ്രധാനപ്പെട്ട രണ്ട് ആരോഗ്യ അവസ്ഥകളാണ്. ചിലപ്പോള്‍ ഒരാള്‍ക്ക് ഇത് രണ്ടുമുണ്ടാകും. കൂര്‍ക്കംവലിയുള്ള ഒരാള്‍ക്ക് ഉറക്കത്തില്‍ പലതവണ ശ്വാസതടസ്സമുണ്ടാകും.

ഇതുകാരണം, എട്ട് മണിക്കൂര്‍ ഉറങ്ങി എഴുന്നേറ്റാലും നല്ല ക്ഷീണമുണ്ടാകും. മാത്രമല്ല, രാവിലെ പലപ്പോഴും തലവേദനയുമുണ്ടാകും. ഇന്ത്യന്‍ ജനസംഖ്യയില്‍ പത്ത് ശതമാനത്തിനും കൂര്‍ക്കംവലിയുണ്ട്.

ടൈപ് 2 പ്രമേഹമുള്ളവര്‍ക്ക് കൂര്‍ക്കംവലിയുമുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇക്കാര്യം പരിശോധിച്ച് ആ രീതിയിലുള്ള ചികിത്സകള്‍ നടത്തണം. പകല്‍ സമയത്ത് നല്ല ഉറക്കം വരിക, രാവിലെ തലവേദന, ഉറക്കത്തില്‍ ശ്വാസമെടുക്കാന്‍ പ്രയാസം തുടങ്ങിയവയുണ്ടെങ്കില്‍ പരിശോധിക്കണം.