National
പാക് വെടിവെപ്പില്‍ നാല് സൈനികർ വീരമൃത്യു വരിച്ചു; മൂന്ന് സാധാരണക്കാരും മരിച്ചു


രാകേഷ് ഡോവല്‍
ശ്രീനഗര്‍ | പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി. മൂന്ന് സാധാരണക്കാരും മരിച്ചിട്ടുണ്ട്. ഉത്തര ജമ്മു കശ്മീരിലെ വിവിധ മേഖലകളിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
രണ്ട് കരസൈനികരും ഒരു ബി എസ് എഫുകാരനുമാണ് വീരമൃത്യു വരിച്ചത്. പൂഞ്ച് ജില്ലയിലെ സവ്ജിയാനിൽ ഏഴ് സാധാരണക്കാർക്കും പരുക്കേറ്റിട്ടുണ്ട്. എസ് ഐ റാങ്കിലുള്ള രാകേഷ് ഡോവല്‍ കൊല്ലപ്പെട്ടതാണ് ആദ്യം സ്ഥിരീകരിച്ചത്. ഉത്തരാഖണ്ഡ് സ്വദേശിയാണ് ഇദ്ദേഹം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. പാക് ഭാഗത്തും വലിയ നാശനഷ്ടമുണ്ടായതായി സൈന്യം അറിയിച്ചു. 6- 7 പാക് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.
ബാരാമുള്ളയിലെ നിയന്ത്രണരേഖയില്‍ ബി എസ് എഫ് ആര്‍ടില്ലറി ബാറ്ററിയിലാണ് ഡോവലിനെ നിയമിച്ചിരുന്നത്. തലക്കാണ് വെടിയേറ്റത്. മറ്റൊരു ജവാന് പരുക്കേറ്റു.
കോണ്‍സ്റ്റബിള്‍ വാസു രാജക്കാണ് കൈക്കും കവിളിനും പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ബി എസ് എഫ് അറിയിച്ചു.