Connect with us

Kerala

കളമശ്ശേരി ബസ് കത്തിക്കല്‍: വിചാരണ ആരംഭിക്കാന്‍ ഉത്തരവ്

Published

|

Last Updated

കൊച്ചി | നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം കളമശ്ശേരി
ബസ് കത്തിക്കല്‍ കേസില്‍ വിചാരണ ആരംഭിക്കാന്‍ കോടതി നിര്‍ദേശം. കൊച്ചി എന്‍ ഐ എ കോടതിയിലാണ് വിചാരണ നടക്കുക. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എന്‍ ഐ എ കോടതി ജയില്‍ അധികൃതര്‍ക്കും മറ്റും നിര്‍ദേശം നല്‍കി. നിലവില്‍ ബെംഗളൂരു ജയിലിലുള്ള നാല് പ്രതികളെ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിചാരണ ചെയ്യും. ഇതിനായി ഇന്റര്‍നെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2005 സെപ്റ്റംബര്‍ ഒമ്പതിത് രാത്രി 9.30നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്ത് യാത്രക്കാരെ ഇറക്കിവിട്ട ശേഷം കത്തിക്കുകയായിരുന്നു.

കേസില്‍ പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഭാര്യ സൂഫിയ മദനിയടക്കം 13 പേരെയാണ് എന്‍ ഐ എ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മഅ്ദനിയെ ജയിലില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികള്‍ ബസ് കത്തിച്ചതെന്നാണ് എന്‍ ഐ എ പറയുന്നത്. 2010 ഡിസംബറിലാണ് എന്‍ ഐ എ ഇത് സംബന്ധിച്ച കുറ്റപത്രം സമര്‍പ്പിച്ചത്.