സാങ്കേതിക തകരാര്‍: ലോകവ്യാപകമായി യൂട്യൂബ് സേവനം തടസ്സപ്പെട്ടു; പരിഹരിച്ചു

Posted on: November 12, 2020 10:12 am | Last updated: November 12, 2020 at 10:12 am

ന്യൂഡല്‍ഹി | സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ യുട്യൂബ് പ്രവര്‍ത്തനം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ മുതല്‍ ലോകവ്യാപകമായി പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വൈകാതെ തകരാര്‍ പരിഹരിച്ചതായി യൂട്യൂബ് ട്വീറ്റ് ചെയ്തു.

യൂട്യൂബില്‍ വീഡിയോ കാണാന്‍ ശ്രമിക്കുമ്പോള്‍ ലോഡാകാതിരിക്കുന്നതായിരുന്നു പ്രശ്‌നം. യൂട്യൂബ് ടിവിയുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടിരന്നു. ലോകമെമ്പാടുമുള്ള നിരവധി പേര്‍ വിഷയം ട്വീറ്റ് ചെയ്ത് ശ്രദ്ധയില്‍പെടുത്തിയതോടെ പ്രശ്‌നം പരിഹരിക്കാമെന്ന് യൂട്യൂബ് അറിയിച്ചു. വൈകാതെ പരിഹരിക്കുകയും ചെയ്തു.