പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സി ബി ഐ രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി

Posted on: November 12, 2020 1:42 am | Last updated: November 12, 2020 at 1:42 am

കൊച്ചി | പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാന്‍ സി ബി ഐയോട് നിര്‍ദേശിച്ച് ഹൈക്കോടതി. വെള്ളിയാഴ്ച തീരുമാനം അറിയിക്കണമെന്നാണ് ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്. അന്വേഷണ കാര്യത്തില്‍ തീരുമാനം ഇന്നും സി ബി ഐ കോടതിയെ അറിയിച്ചിരുന്നില്ല. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് സി ബി ഐ പറയുന്നത്.

കേസില്‍ ഇത് മൂന്നാം തവണയാണ് തീരുമാനം അറിയിക്കാന്‍ സി ബി ഐയോട് കോടതി ആവശ്യപ്പെടുന്നത്.