Connect with us

Gulf

ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്റെ നിര്യാണത്തില്‍ എം എ യൂസഫ് അലി അനുശോചിച്ചു

Published

|

Last Updated

അബൂദബി  | ബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്റെ ആകസ്മിക നിര്യാണത്തില്‍ പ്രമുഖ വ്യവസായി എം എ യൂസഫ് അലി അനുശോചിച്ചു. ഏറെ വേദനയോടെയും ദു:ഖത്തോടെയുമാണ് ഈ വാര്‍ത്ത ശ്രവിച്ചതെന്ന് യൂസഫ് അലി പറഞ്ഞു. പ്രജാക്ഷേമ തത്പരനായ അദ്ദേഹം ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക- വിദ്യാഭ്യാസ-വാണിജ്യ-വ്യവസായ മേഖലകളെ കൂടുതല്‍ ഉന്നതിയിലെത്തിക്കുന്നതില്‍ അത്യധികം ശ്രദ്ധ പുലര്‍ത്തിയിരുന്നു. വിവിധ പരിപാടികളില്‍ പങ്കെടുക്കുമ്പോഴൊക്കെ അദ്ദേഹം എന്നോട് കാണിച്ച സ്‌നേഹവും അടുപ്പവും ഞാന്‍ ബഹുമാനപുരസ്സരം ഓര്‍മിക്കുന്നു.

ശൈഖ് ഖലീഫ രാജകുമാരന്റെ വിയോഗം താങ്ങുവാനുള്ള കരുത്ത് ബഹുമാനപ്പെട്ട ബഹ്‌റൈന്‍ രാജാവ്, കിരീടാവകാശി, രാജകുടുംബാംഗങ്ങള്‍, ബഹ്‌റൈന്‍ ജനത എന്നിവര്‍ക്ക് സര്‍വശക്തനായ അള്ളാഹു നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തിന് അള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെയെന്നും യൂസഫ് അലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.