ജിയോയേക്കാള്‍ പത്ത് ലക്ഷം അധിക ഉപഭോക്താക്കളെ നേടി എയര്‍ടെല്‍

Posted on: November 11, 2020 4:24 pm | Last updated: November 11, 2020 at 4:24 pm

മുംബൈ | ആഗസ്റ്റ് മാസത്തില്‍ റിലയന്‍സിന്റെ ജിയോയേക്കാള്‍ അധികം ഉപഭോക്താക്കളെ നേടി ഭാരതി എയര്‍ടെല്‍. ട്രായിയുടെ കണക്ക് പ്രകാരം 28.99 ലക്ഷം പുതിയ ഉപഭോക്താക്കള്‍ എയര്‍ടെല്ലിന് ലഭിച്ചപ്പോള്‍ 18.64 ലക്ഷം ഉപഭോക്താക്കളെ മാത്രമാണ് ജിയോക്ക് ലഭിച്ചത്.

അതേസമയം വി(വോഡാഫോണ്‍ ഐഡിയ)യുടെ ഉപഭോക്താക്കള്‍ കുറയുന്ന കാഴ്ചയാണുള്ളത്. 12.28 ലക്ഷം ഉപഭോക്തളെയാണ് വിക്ക് ലഭിച്ചത്. മൊബൈല്‍ ടെലികോം മേഖലയില്‍ ജിയോ ആണ് മുന്നില്‍.

35.08 ശതമാനം വിപണി ഓഹരിയാണ് ജിയോക്കുള്ളത്. എയര്‍ടെല്ലിന് 28.12 ശതമാനവുമുണ്ട്. ജൂലൈ അവസാനം 114.18 കോടി മൊബൈല്‍ ഉപഭോക്താക്കളാണ് ഉള്ളതെങ്കില്‍ ആഗസ്റ്റ് അവസാനം അത് 114.792 കോടിയായി ഉയര്‍ന്നതായി ട്രായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ  ഇകോമൗണ്ട് ബിൽഡേഴ്സ് വെബ്സൈറ്റ് ലോഞ്ച് ചെയ്തു