ജ്വല്ലറി നിക്ഷേപ തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം ഖമറുദ്ദീനെന്ന് സര്‍ക്കാര്‍ കോടതിയില്‍

Posted on: November 11, 2020 11:50 am | Last updated: November 11, 2020 at 11:50 am

കൊച്ചി |  കാസര്‍കോഡ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ലീഗ് നേതാവ് എം സി ഖമറുദ്ദീന്‍ എം എല്‍ എ നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം എം സി ഖമറുദ്ദീനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തന്റെ രാഷ്ട്രീയ സ്വാധീനവും സല്‍പ്പേരും പ്രതി സാമ്പത്തിക തട്ടിപ്പിന് പ്രയോജനപ്പെടുത്തിയെന്നും സര്‍ക്കാര്‍ വാദിച്ചു. ഹര്‍ജി അല്‍പസമയത്തിനുശേഷം വീണ്ടും പരിഗണിക്കും.