വലിയ പാര്‍ട്ടികള്‍ക്ക് തന്നോട് തൊട്ടുകൂടായ്മയായിരുന്നു: ഉവൈസി

Posted on: November 11, 2020 9:34 am | Last updated: November 11, 2020 at 4:37 pm

ഹൈദരാബാദ് | ബീഹാര്‍ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി അഞ്ച് സീറ്റില്‍ ജയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ച് എ ഐ എം ഐ എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. മഹാസഖ്യത്തിന് ലഭിക്കേണ്ട വോട്ടുകള്‍ വിഭജിച്ചത് തന്റെ പാര്‍ട്ടിയുടെ സാന്നിധ്യാമാണെന്ന കോണ്‍ഗ്രസ് ആരോപണം തള്ളിയ ഉവൈസി രാഷ്ട്രീയത്തില്‍ നിങ്ങളെ തെറ്റിന് നിന്ന് നിങ്ങള്‍ തന്നെ പഠിക്കുന്നുവെന്നാണ് മറുപടി നല്‍കിയത്. ബിഹാറില്‍ മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എന്‍ ഡി എക്കെതിരെ സഖ്യത്തിനായി ബിഹാറിലെ മജ്‌ലിസ് പാര്‍ട്ടി നേതാവ് എല്ലാ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ സമീപിച്ചിരുന്നു. എന്നാല്‍ അവഗണനയാണ് ഉണ്ടായത്. ഞങ്ങളെ തൊടാന്‍ ആരും തയ്യാറായില്ല. വലിയ പാര്‍ട്ടികള്‍ എന്നെ തൊട്ടുകൂടാത്തവരെപ്പോലെയാണ് പെരുമാറിയത്. ഞങ്ങളുടെ പാര്‍ട്ടി പ്രസിഡന്റ് എല്ലാ പ്രധാനപ്പെട്ട മുസ്ലിം നേതാക്കളെയും കണ്ടു പക്ഷേ, ഒന്നും സംഭവിച്ചില്ല.

സീമാഞ്ചല്‍ മേഖലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് ഉവൈസിയുടെ പാര്‍ട്ടി ജയിച്ചത്. ഉപേന്ദ്ര കുശ്വാഹയുടെ ആര്‍ എല്‍ എസ് പി, ബി എസ് പി എന്നിവര്‍ക്കൊപ്പം 24 സീറ്റിലാണ് എ ഐ എം ഐ എം മത്സരിച്ചത്. സീമാഞ്ചലില്‍ മാത്രം 14 സീറ്റിലാണ് പാര്‍ട്ടി മത്സരിച്ചത്. മുസ്ലിം ജനവിഭാഗത്തിന് വലിയ സ്വാധീനമുള്ള മേഖലയില്‍ ഉവൈസിയുടെ സാന്നിധ്യം മഹാസഖ്യത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം ഉയര്‍ന്നത്.