Kerala
വാളയാര്‍ കേസ്: മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് മന്ത്രി ബാലന്‍

പാലക്കാട് | വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. കേസില്‍ വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍ വിചാരണ നടത്തണമെന്ന നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെ എന്തിനാണ് ഇപ്പോള്‍ സമരം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള ചിലരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് കുടുംബം സമരവുമായി മുന്നോട്ടു പോകുന്നത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ നേരിട്ട് കണ്ട് കാര്യങ്ങള്‍ പറയാവുന്നതാണ്. എന്നാല്‍, സമരത്തിന്റെ രീതിയില്‍ ജാഥയായി വരേണ്ടിയിരുന്നില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.
---- facebook comment plugin here -----