അര്‍ണബിന് പിന്നാലെ റിപ്പബ്ലിക് ടി വി വിതരണ വിഭാഗം മേധാവിയും അറസ്റ്റില്‍

Posted on: November 10, 2020 12:37 pm | Last updated: November 10, 2020 at 12:37 pm

മുംബൈ | കരാറുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിന് പിന്നാലെ ചാലിന്റെ വിതരണ വിഭാഗം മേധാവിയും അറസ്റ്റില്‍. ടി ആര്‍ പി നിരക്കില്‍ കൃത്രിമം കാണിച്ച കേസിലാണ് വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിംഗ് അറസ്റ്റിലായത്. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ടി വി കാണുന്നില്ലെങ്കിലും മിക്ക സമയവും വീട്ടില്‍ റിപ്പബ്ലിക് ടിവി ചാനല്‍ ഓണ്‍ ചെയ്ത് ഇടുന്നതിനായി പണം ലഭിച്ചിരുന്നതായി ചില പ്രേക്ഷകര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. റിപ്പബ്ലികിന് പുറമേഫക്ത് മറാത്തി, ബോക്സ് സിനിമ തുടങ്ങിയ ലോക്കല്‍ ചാനലുകള്‍ക്കെതിരേയും പോലീസിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ റിപ്പബ്ലിക് ടിവിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി റിപ്പബ്ലിക് ചാനലിനെ മുംബൈ പോലീസിനെ കരുതിക്കൂട്ടി ആക്രമിക്കുകയാണെന്നാണ് അധികൃതരുടെ ആരോപണം.