Covid19
ലോകത്ത് കൊവിഡിന്റെ പിടിയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 12,68,881 പേര്‍ക്ക്

ന്യൂയോര്‍ക്ക് | കൊവിഡ് മഹാമാരി മൂലം ലോകത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 12,68,881 ആയി. ഇതില്‍ 2,44,424 മരണങ്ങളും അമേരിക്കയിലാണ്. ലോകത്താകമാനം 5,12,30,299 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് കോടി അറുപത് ലക്ഷം പേര്‍ രോഗമുക്തി കൈവരിച്ചു.
അമേരിക്കയില്‍ 1,04,19,012 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 65 ലക്ഷത്തിലേറെ പേര്‍ യു എസില്‍ രോഗമുക്തരായി. ഇടക്കാലത്ത് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിരുന്ന അമേരിക്കയില്‍ വീണ്ടും രോഗവ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് ഒരുലക്ഷം കടന്നിരുന്നു. പത്ത് ദിവസത്തിനിടെ പത്ത് ലക്ഷത്തോളം കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
---- facebook comment plugin here -----