സി- എച്ച്ആര്‍ ജിആര്‍ സ്‌പോര്‍ടിന്റെ വിശേഷങ്ങള്‍ പുറത്തുവിട്ട് ടൊയോട്ട

Posted on: November 9, 2020 6:56 pm | Last updated: November 9, 2020 at 6:56 pm

ബ്രസ്സല്‍സ് | സി- എച്ച്ആര്‍ ജിആര്‍ സ്‌പോര്‍ട് യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ടൊയോട്ട. കാഴ്ചയില്‍ നിരവധി പ്രധാന പരിഷ്‌കാരങ്ങള്‍ ടൊയോട്ട വരുത്തിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ സെറ്റ്അപ് പരിഷ്‌കരിച്ചതിനാല്‍ ഡ്രൈവിംഗ് കൂടുതല്‍ സ്‌പോര്‍ടീവ് ആകും.

ടൊയോട്ട സി- എച്ച്ആറിന്റെ സ്‌പോര്‍ട് വേര്‍ഷന്‍ ജപ്പാനിലാണ് ആദ്യമായി ഇറക്കിയിരുന്നത്. വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതിന് പകരമാണ് അര്‍ബന്‍ ക്രൂസര്‍ ഈയടുത്ത് ഇന്ത്യയിലെത്തിച്ചത്.

സബ് കോമ്പാക്ട് എസ് യു വി വിഭാഗത്തിലേക്കാണ് ഈ മോഡലിന്റെ വരവ്. 1.8, 2.0 ലിറ്റര്‍ ഹൈബ്രിഡ് എന്‍ജിനാണ് അന്താരാഷ്ട്ര വിപണിയിലുള്ളത്. പുതിയ ടയര്‍, ഷോക്ക് അബ്‌സോര്‍ബര്‍, സ്റ്റിയറിംഗ് സംവിധാനം എന്നിവയുമുണ്ട്.

ALSO READ  പുതിയ ഐ20 വിപണിയിലെത്തിച്ച് ഹ്യൂണ്ടായ്; വില 6.79 ലക്ഷം മുതല്‍