Connect with us

Kerala

റിമാന്‍ഡ് പ്രതിയുടെ മരണം; ആറ് ജയില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ റിമാന്‍ഡ് പ്രതി ഷമീര്‍ മരണപ്പെട്ട സംഭവത്തില്‍ ആറ് ജയില്‍ ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അമ്പിളിക്കല കൊവിഡ് സെന്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജില്ലാ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ വിവേക്, രമേശ്, പ്രദീപ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സുഭാഷ്, അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് രാഹുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കേസില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി ഷമീര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ ഒന്നിനാണ് മരിച്ചത്. നേരത്തെ പോലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഷമീറിന്റെ തലക്കേറ്റ അടിയാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിരുന്നു. ദേഹത്ത് മര്‍ദനമേറ്റതിന്റെ നിരവധി പരുക്കുകളും കണ്ടെത്തിയിരുന്നു.

---- facebook comment plugin here -----

Latest