Connect with us

National

മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം; നാലുപേര്‍ അറസ്റ്റില്‍

Published

|

Last Updated

കാഞ്ചീപുരം | തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകനായ മോസസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ അറസ്റ്റില്‍. ഗുണ്ടാ സംഘത്തില്‍ പെട്ട കാഞ്ചീപുരം സ്വദേശികളായ വെങ്കിടേശന്‍, നവമണി, വിഗ്‌നേഷ്, മനോജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. അനധികൃത ഭൂമി കൈയേറ്റ കേസിലെ പ്രതികള്‍ കൂടിയാണ് ഇവര്‍. അന്വേഷണത്തിന് പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാഞ്ചീപുരം എസ് പിക്കാണ് അന്വേഷണ ചുമതല.

തമിഴന്‍ ടി വിയിലെ റിപ്പോര്‍ട്ടറാണ് കൊല്ലപ്പെട്ട മോസസ്. ഇന്നലെ അര്‍ധരാത്രിയോടെ കാഞ്ചീപുരത്തെ വീടിന് മുന്നില്‍ വച്ചാണ് ഗുണ്ടാസംഘം മോസസിനെ കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന മോസസിനെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം വീടിന് മുന്നില്‍ വച്ച് തടയുകയും വെട്ടുകയുമായിരുന്നു. ഭൂമാഫിയകള്‍ക്കെതിരായ മോസസിന്റെ വാര്‍ത്താ പരമ്പര പുറത്തു വന്നതില്‍ പ്രകോപിതരായാണ് അക്രമികള്‍ കൊലപാതകം നിര്‍വഹിച്ചത്. മൃതദേഹം ഏറ്റെടുക്കാതെ ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. സംഭവത്തില്‍ തമിഴ്‌നാട് പത്രപ്രവര്‍ത്തക യൂണിയന്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

Latest