Connect with us

Career Education

ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പോലീസ്

Published

|

Last Updated

കൊവിഡ് 19 തീര്‍ത്ത പ്രതിസന്ധിയില്‍ തൊഴില്‍രഹിതരായവരെ ചൂഷണം ചെയ്യാന്‍ ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം നല്‍കി കബളിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപിക്കുകയാണെന്ന് ഓര്‍മപ്പെടുത്തി കേരള പോലീസ്. തട്ടിപ്പിന്റെ രീതികള്‍ പലതാണ്. ഇവയെക്കുറിച്ചു വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കില്‍ കെണിയില്‍പ്പെടാതെ രക്ഷപ്പെടാമെന്നും കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ മുന്നറിയിപ്പില്‍ പറയുന്നു.

ആകര്‍ഷകമായ തൊഴില്‍ ഓഫറുകള്‍ മുന്നോട്ടുവെക്കുകയും അപേക്ഷിക്കുന്നതിന് ചില ഫീസുകളും ചാര്‍ജുകളും ആവശ്യപ്പെട്ട് ബേങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനോ കൈമാറാനോ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് പൊതുവായി കാണുന്ന തട്ടിപ്പ് രീതിയെന്നും പോലീസ് അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

 

Latest