മോസ്‌കോ | റഷ്യയിലെ ഇസ്‌കിറ്റിംക നദി ചോരച്ചുവപ്പണിഞ്ഞു. പ്രദേശവാസികളെ ഇത് ഏറെ ഭയപ്പെടുത്തിയിട്ടുണ്ട്. ഉറവിടമറിയാത്ത മലിനീകരണം കാരണമാണ് ഈ നിറംമാറ്റം.
റഷ്യയുടെ തെക്കുഭാഗത്താണ് ഇസ്‌കിറ്റിംക നദി സ്ഥിതി ചെയ്യുന്നത്. വ്യവസായ നഗരമായ കെമെറോവോയിലാണ് നദിയുള്ളത്. താറാവുകളും മറ്റും നദിയില്‍ ഇറങ്ങുന്നില്ല.
നിറംമാറ്റത്തിന് കാരണമായ രാസവസ്തു ഏതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഡ്രെയിനേജ് സംവിധാനമാണ് ഇതിന് കാരണമെന്ന് കരുതുന്നതെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ ആന്ദ്രെ പാനോവ് പറഞ്ഞു. ഈയടുത്ത് പടിഞ്ഞാറന്‍ റഷ്യയിലെ നറോ ഫൊമിന്‍സ്‌ക് നദിയും ചുവപ്പ് നിറത്തിലായിരുന്നു.