കണ്‍ഫര്‍മേഷന്‍ സ്വീകരിക്കപ്പെട്ടോ എന്ന് ഉദ്യോഗാര്‍ഥികള്‍ ഉറപ്പു വരുത്തണം: പി എസ് സി

Posted on: November 9, 2020 2:48 pm | Last updated: November 9, 2020 at 5:54 pm

തിരുവനന്തപരം | പരീക്ഷകള്‍ക്കുള്ള കണ്‍ഫര്‍മേഷന്‍ സ്വീകരിക്കപ്പെട്ടോ എന്ന് ഉദ്യോഗാര്‍ഥികള്‍ ഉറപ്പു വരുത്തണമെന്ന് പി എസ് സി നിര്‍ദേശിച്ചു. കണ്‍ഫര്‍മേഷന്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒ ടി പി നമ്പര്‍ നിര്‍ദിഷ്ട സ്ഥാനത്ത് ടൈപ്പ് ചെയ്ത് ക്ലിക്ക് ഹിയര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്തതിനു ശേഷം അതിനു താഴെ കാണുന്ന ഡിക്ലറേഷന്‍ ടിക് ചെയ്ത് സബ്മിറ്റ് കണ്‍ഫര്‍മേഷന്‍ എന്ന് ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് കാണുന്ന ഓകെ ബട്ടണും ക്ലിക്ക് ചെയ്താലാണ് കണ്‍ഫര്‍മേഷന്‍ നടപടികള്‍ പൂര്‍ത്തിയാവുക.

തുടര്‍ന്ന് പ്രൊഫൈലിലെ കണ്‍ഫര്‍മേഷന്‍ ലിങ്കില്‍ പ്രവേശിച്ച് നല്‍കിയ കണ്‍ഫര്‍മേഷന്‍ റിസീവ്ഡ് ആയിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം.