Connect with us

Kerala

ഡോളര്‍ കടത്ത്: ഖാലിദിനെ പ്രതി ചേര്‍ക്കണമെന്ന അപേക്ഷ ഇന്ന് പരിഗണിക്കും

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്നുണ്ടായ ഡോളര്‍ കടത്തുകേസില്‍ യു എ ഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണക്കളളക്കടക്കുകേസിലും ലൈഫ് മിഷന്‍ ഇടപാടിലും ലഭിച്ച കമ്മീഷന്‍ തുക ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് ആരോപണം.

കോണ്‍സുലേറ്റ് ജീവനക്കാരനായതിനാല്‍ ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷ ബാധകമല്ലേയെന്ന സംശയം കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ കസ്റ്റംസ് ഇന്ന് മറുപടി നല്‍കും. ഖാലിദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍ വഴി നാട്ടിലെത്തിക്കുമെന്ന് നേരത്തെ കസ്റ്റംസ് പറയുന്നുണ്ട്. എന്നാല്‍ ഇതുവരെ അത്തരം ഒരു നീക്കവും ആരംഭിച്ചിട്ടില്ല.

വിമാനത്താവളം വഴിയുളള സ്വര്‍ണക്കടത്തുകേസിലെ ഏഴാം പ്രതി മലപ്പുറം സ്വദേശി പി മുഹമ്മദ് ഷാഫി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്‍ ഐ എ കേസിലാണ് ഹരജി നല്‍കിയിരിക്കുന്നത്.